---
title: "48 മണിക്കൂർ നീണ്ട തെരച്ചിൽ ; ജോയിയുടെ മൃതദേഹം കണ്ടെത്തി"
english_title: "48 hours long search; Joey's body found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220025/48 hours long search; Joey's body found"
published_at: "2024-07-15T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694a109d3250_66949ef7b825b_joy.jpg"
keywords: []
---

# 48 മണിക്കൂർ നീണ്ട തെരച്ചിൽ ; ജോയിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:**  ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി .

## Article Content

 ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി .

തകരപറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത് . കഴിഞ്ഞ 48 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് .

ശുചീകരണത്തിനായി വന്ന തൊഴിലാളികളാണ് മൃതദേഹം പൊങ്ങി നിൽക്കുന്ന നിലയിൽ കണ്ടത് .

പോലീസ് സ്ഥലത്തെത്തി . മൂന്നാം ദിവസമായ തെരച്ചിലിനൊടുവിൽ അല്പത്തസമയം മുൻപാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത് . നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ ആറരയോടെ തിരച്ചിൽ തുടങ്ങിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220025/48 hours long search; Joey's body found)